തിരുവനന്തപുരം: ഭാര്യ ഗർഭിണിയായതിന് പിന്നാലെ യുവാവ് പോക്സോ കേസിൽ പ്രതിയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കുറ്റത്തിലാണ് തിരുവനന്തപുരം സ്വദേശിയായ 24-കാരനെ അയിരൂർ പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയുടെ മാതാപിതാക്കൾ പെൺകുട്ടിയുടെ യഥാർത്ഥ പ്രായം മറച്ചുവെച്ചാണ് വിവാഹം നടത്തിയത്. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ആറ് മാസം മുൻപായിരുന്നു വിവാഹം. പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ പെൺകുട്ടി ഗർഭിണിയായി. തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.
പിന്നാലെ ഡോക്ടർ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തു. വിവാഹം ചെയ്ത യുവാവ്, യുവാവിന്റെ മാതാപിതാക്കൾ, പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവരും കേസിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments