Saudi ArabiaGulf

ജിദ്ദ ബുക്ക് ഫെയർ ആരംഭിച്ചു : 22 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധകർ പങ്കെടുക്കും

പുസ്തകമേളയുടെ ഭാഗമായി ദിനവും നിരവധി സാംസ്‌കാരിക, കലാ, സാഹിത്യ പരിപാടികൾ അരങ്ങേറുന്നതാണ്

റിയാദ് : ഈ വർഷത്തെ ജിദ്ദ ബുക്ക് ഫെയർ ഡിസംബർ 12 ന് ആരംഭിച്ചു. സൗദി ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻഡ് ട്രാൻസലേഷൻ കമ്മീഷനാണ് ഈ പുസ്തകമേള നടത്തുന്നത്.
ജിദ്ദ സൂപ്പർഡോമിൽ വെച്ച് നടക്കുന്ന ഈ പുസ്തകമേള ഡിസംബർ 21 വരെ നീണ്ട് നിൽക്കും.

22 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധകർ പങ്കെടുക്കുന്ന ഈ ബുക്ക് ഫെയറിൽ 450-ൽ പരം പവലിയനുകൾ ഒരുക്കിയിട്ടുണ്ട്.
ജിദ്ദ പുസ്തകമേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഈ പുസ്തകമേളയുടെ ഭാഗമായി ദിനവും നിരവധി സാംസ്‌കാരിക, കലാ, സാഹിത്യ പരിപാടികൾ അരങ്ങേറുന്നതാണ്.

ദിനവും രാവിലെ 11 മണിമുതൽ രാത്രി 12 മണിവരെ (വെള്ളിയാഴ്ച – ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 12 മണിവരെ) ജിദ്ദ പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

shortlink

Post Your Comments


Back to top button