ധാരാളം കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ .ഈ ടൈറ്റിൽ തന്നെ കൗതുകമുണർത്തുന്നതാണ്. മലയാളത്തിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായ വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ.ജി., ഇന്ദ്രനിൽ ഗോപി കൃഷ്ണൻ എന്നിവരാണ്. ഇരട്ട സംവിധായകർ എന്ന് ഇവരെ വിളിക്കാം.
വിദ്യാഭ്യാസം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു പോന്നവരാണ് രാഹുലും ഇന്ദ്രനീലും. അവർ കർമ്മമേഖലയിലേക്കു കടന്നപ്പോഴും ഒന്നിച്ചു തന്നെ പ്രവർത്തിക്കണമെന്ന അവരുടെ നിശ്ചയമാണ് ഇരുവരേയും ഒന്നിച്ചു നിർത്തിയതും. മലയാളത്തിലെ പ്രശസ്തമായ നിർമ്മാണ സ്ഥാപനത്തിൻ്റെ ചിത്രം ചെയ്യുവാൻ ഇവർക്ക് അവസരം ലഭിച്ചത് ഏറെ അനുഗ്രഹമായി എന്ന് കൊല്ലങ്കോട്ടെ ലൊക്കേഷനിൽ വച്ച് ഇരുവരും പറഞ്ഞു.
read also: അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്
ഭാര്യാ ഭർത്താകന്മാരായ ഛായാഗ്രാഹകർ
ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകർ ഇരട്ടകളെന്നു മാത്രമല്ല, ഭാര്യാ ഭർത്താക്കന്മാർ കൂടിയാണ്. പ്രേം അക്കുടി – ശ്രായന്തി എന്നിവരാണ് ഛായാ. ഗ്രഹണം നിർവ്വഹിക്കുന്നത്. ആഡ് ഫിലിമുകളിൽ ഏറെക്കാലം ഒന്നിച്ചു പ്രവർത്തിച്ചവരാണ് പ്രേം അക്കുടിയും, ശ്രാവന്തിയും. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഒരു ഫീച്ചർ സിനിമയുടെ ഛായാഗ്രാഹകരാകുന്നത്. ഒരു വർഷത്തിനു മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രേം മലയാളിയും, ശ്രാവന്തി തമിഴ് വംശജയുമാണ്.
ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ചിരിയും ചിന്തയും ഒരുപോലെ ഒരു പോലെ സമ്മാനിക്കുന്ന ഈ ചിത്രം ഇൻവസ്റ്റിഗേറ്റീവ് ജോണറിലെ ഏറെ വ്യത്യസ്ഥത പുലർത്തുന്ന ചിത്രം കൂടിയാണ്. ഡിറ്റക്ടീവ് ഉജ്ജ്വലനായി എത്തുന്നത് ധ്യാൻ ശ്രീനിവാസനാണ്. സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശിക്കുവാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.
കലാസംവധാനം – കോയാസ്
മേക്കപ്പ് – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ
വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ – മാനേജർ – റോജിൻ
പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ
പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്.
പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ
പട്ടാമ്പി, ഷൊർണർ, കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – നിദാദ്.
Leave a Comment