MollywoodLatest NewsKeralaNewsEntertainment

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്

മൂന്നു ഗാനങ്ങളുടെയും പ്രകാശനം 15 ഡിസംബർ 2024 നു തിരുവനന്തപുരം താജ് വിവാന്റ യിൽ

സോണി ജോസഫ് സംവിധാനം നിർവഹിച്ച ശ്രീനിവാസൻ നായരുടെ കഥയിൽ ശ്രീനിവാസൻ നായർ മനു തൊടുപുഴ (പുരുഷപ്രേതം ഫെയിം) എന്നിവർ തിരക്കഥ എഴുതിയ ശ്രീനിവാസൻ നായർ, മായാ വിശ്വനാഥ്, ശാരിക സ്റ്റാലിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നു. ഈ സിനിമയിലെ ശ്രീനിവാസൻ നായർ രചിച്ച മൂന്നു ഗാനങ്ങളുടെയും പ്രകാശനം 15 ഡിസംബർ 2024 നു തിരുവനന്തപുരം താജ് വിവാന്റ യിൽ വച്ച് രാവിലെ 10 മണി മുതൽ 12 മണി വരെയുള്ള ചടങ്ങിൽ നടത്തുന്നതാണ്.

പ്രസ്തുത ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ ശ്രീ കെ ജയകുമാർ ഐ. എ. എസ് മുഖ്യാതിഥിയും മുൻ പോലീസ് മേധാവി ശ്രി ഋഷിരാജ് സിംഗ് ഐ.പി.എസ്, സംവിധായകരായ ശ്രീ പി.സുകുമാർ, ശ്രീ വി.സി അഭിലാഷ്, ശ്രീ വിഷ്ണു വിനയ്, ശ്രീ വിക്കി തമ്പി, എന്നിവരെ കൂടാതെ സിനിമ, കലാ സാംസ്‌കാരിക മേഖലയിലെ മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതാണ്.

വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button