India

പുഷ്പ 2ന്‍റെ റിലീസിനിടെയുണ്ടായ തിക്കിൽപെട്ട് സ്ത്രീ മരിച്ച സംഭവം : തീയേറ്റർ ഉടമയടക്കം മൂന്നുപേർ അറസ്റ്റില്‍

തീയേറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നൂറു കണക്കിന് ആരാധകർ തമ്പടിച്ചിരുന്നു

ഹൈദരാബാദ് : അല്ലു അർജുൻ ചിത്രം പുഷ്പ 2ന്‍റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റില്‍. ഹൈദരാബാദിലെ സന്ധ്യ തീയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്‌തത്‌.

സന്ധ്യ തീയേറ്ററില്‍ കഴിഞ്ഞ ദിവസം രാത്രി 11 നാണ് പ്രീമിയർ ഷോ ഒരുക്കിയത്. തീയേറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നൂറു കണക്കിന് ആരാധകർ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അർജുൻ കുടുംബ സമേതം സിനിമ കാണാൻ എത്തി. താരത്തെ കണ്ടതോടെ ആരാധകർ തീയേറ്ററിലേക്ക് ഇടിച്ചുകയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പോലീസ് ലാത്തി വീശി.

ഈ തിരക്കിനിടയില്‍പ്പെട്ടാണ് ഹൈദരാബാദ് സ്വദേശി രേവതി കുഴഞ്ഞു വീഴുന്നത്. ആളുകള്‍ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേർ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button