Latest NewsKerala

കൊച്ചി കസ്റ്റംസ് പിടികൂടിയത് മൂന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് : പ്രതി ഉസ്മാൻ അറസ്റ്റിൽ

ഏറെ വീര്യമുള്ള ഈ ഹൈബ്രിഡ് കഞ്ചാവിന് രാജ്യാന്തര വിപണിയിൽ വലിയ ഡിമാൻഡാണ്

കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവമാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ എത്തിയ മലപ്പുറം സ്വദേശി ഉസ്മാനാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.

ബാഗേജിനകത്ത് ഭക്ഷണ പാക്കറ്റുകളെയും മിഠായിപ്പൊതികളെയും മറയാക്കി 12 കിലോ കഞ്ചാവായിരുന്നു ഉസ്മാൻ ഒളിപ്പിച്ചിരുന്നത്. ഏറെ വീര്യമുള്ള ഈ ഹൈബ്രിഡ് കഞ്ചാവിന് രാജ്യാന്തര വിപണിയിൽ വലിയ ഡിമാൻഡാണ്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വിമാനത്താവളം വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്തു വർധിച്ച സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. നേരത്തെ വിമാനത്താവളം വഴി വലിയ തോതിൽ കടത്താൻ ശ്രമിച്ചിരുന്നത് സ്വർണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായിരുന്നു.

എന്നാൽ ഈ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ പലതും സൂചിപ്പിക്കുന്നത് മയക്കുമരുന്ന് ഉത്പന്നങ്ങൾ കടത്താനുള്ള ശ്രമങ്ങൾ വർദ്ധിച്ചുവെന്നാണ്. രണ്ടാഴ്ച മുൻപും ഇത്തരത്തിൽ കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button