KeralaLatest News

നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണം : മൂന്ന് പ്രതികൾക്കും ജാമ്യം

ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും ജാമ്യം. സഹപാഠികളും പ്രതികളുമായ അലീന, അഷിത, അഞ്ജന എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട കോടതിയാണ് ജാമ്യം നൽകിയത്.

ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത്. നവംബർ പതിനഞ്ചിനാണ് അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

തുടർന്ന് അമ്മുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എങ്കിലും അമ്മുവിന്റെ സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

പ്രതികൾക്കും കോളെജിനുമെതിരെ ശക്തമായ ആരോപണങ്ങളുമായി അമ്മുവിന്റെ അച്ഛനും സഹോദരനും രംഗത്തെത്തിയിരുന്നു. തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അച്ഛൻ പറഞ്ഞത്.

shortlink

Post Your Comments


Back to top button