KeralaLatest NewsIndiaNews

നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു: പെൺകുട്ടി ഗുരുതരാവസ്ഥയിൽ

സംഭവം കഴിഞ്ഞ് 24 മണിക്കൂർ ആവുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല

കാസർകോട്: നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ നേഴ്സിം​ഗ് വിദ്യാർത്ഥി ചൈതന്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. മൻസൂർ ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്.

read also: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തിലധികം പേർ അറസ്റ്റിൽ : സൗദി നിയമം കടുപ്പിക്കുന്നു

വാർഡനെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. വാർഡൻ്റെ മാനസിക പീഡനാണ് ഇതിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

‘സംഭവം കഴിഞ്ഞ് 24 മണിക്കൂർ ആവുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാനേജ്മെൻ്റ് വിവരങ്ങൾ അറിയിച്ചിട്ടില്ല. ഫോൺ സംവിധാനം ഇവിടെയില്ല. വെള്ളിയാഴ്ച്ച വയ്യാതെ ആശുപത്രിയിൽ പോയിരുന്നു. വന്നശേഷം വാർഡൻ വഴക്കുപറഞ്ഞു. ബിപി ഉൾപ്പെടെ കുറയുന്ന അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നു’ – സുഹൃത്തുക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button