KeralaLatest News

ഗുണ്ടകളായ കൂട്ടുകാരെ ജാമ്യത്തിലിറക്കാൻ എത്തിയില്ല : മർദ്ദനം സഹിക്കാനാവതെ ക്രിമിനൽ കേസിലെ പ്രതി തൂങ്ങി മരിച്ചു

കാഞ്ഞിരപ്പുഴ കവലീശ്വരം പുഴയുടെ തീരത്തിനോട് ചേര്‍ന്നുള്ള മരത്തില്‍ ഞായറാഴ്ച രാവിലെ 6.30ഓടെയാണ് ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

കൊച്ചി: തിരുവാണിയൂരില്‍ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചോറ്റാനിക്കര സ്വദേശി ബാബുവാണ് മരിച്ചത്.

കാഞ്ഞിരപ്പുഴ കവലീശ്വരം പുഴയുടെ തീരത്തിനോട് ചേര്‍ന്നുള്ള മരത്തില്‍ ഞായറാഴ്ച രാവിലെ 6.30ഓടെയാണ് ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഹരീഷ്, മാണിക്യന്‍ എന്നിവരുടെ മര്‍ദനത്തെയും ഭീഷണിയേയും തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നത് എന്നാണ് കുറിപ്പ് പറയുന്നത്. നാട്ടിലെ ഗുണ്ടകളും ബാബുവിൻ്റെ കൂട്ടുകാരായ ഹരീഷും മാണിക്യനും കുറച്ചുനാളുകള്‍ക്ക് മുന്നേ ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായിരുന്നു.

ഈ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ജാമ്യത്തില്‍ ഇറക്കാന്‍ ചെല്ലാമെന്ന് ബാബു ഉറപ്പ് നല്‍കിയിരുന്നെങ്കിലും പോയില്ല. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഈ സംഭവത്തെച്ചൊല്ലി ഹരീഷും (പാപ്പി) മാണിക്യനും ബാബുവിനെ മര്‍ദിച്ചു. എന്തുകൊണ്ട് ജാമ്യത്തില്‍ എടുക്കാന്‍ എത്തിയില്ലെന്ന് ചോദിച്ചായിരുന്നു മര്‍ദനം.

അന്നുതന്നെ ബാബു ഹില്‍പാലസ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ബാബുവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ തയ്യാറാക്കുകയും പ്രതികളിലൊരാളായ ഹരീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button