KeralaLatest News

ആറ് വിമാനങ്ങളുടെ വഴി മുടക്കിയത് ഒരു പട്ടം : വ്യോമയാന പരിശീലന പറക്കലും പട്ടം കാരണം നിർത്തിവച്ചു

നാല് വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും രണ്ട് വിമാനങ്ങള്‍ താത്കാലികമായി പിടിച്ചിടുകയും ചെയ്തു

തിരുവനന്തപുരം : ഒരു പട്ടം കാരണം വഴി മുടങ്ങിയത് ആറ് വിമാനങ്ങൾക്ക്. തിരുവനന്തപുരത്താണ് 200 മീറ്റർ ഉയർന്ന് പൊങ്ങി പറന്ന പട്ടം വിമാനങ്ങളുടെ യാത്രയ്ക്ക് ഭംഗം വരുത്തിയത്.

ഇന്നലെ വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റണ്‍വേയ്ക്കും വള്ളക്കടവ് സുലൈമാന്‍ തെരുവിനും ഇയ്ക്കുള്ള ഭാഗത്തായാണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നു വിവരമറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ പെട്ടന്ന് ഏകോപിപ്പിച്ച് വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു.

നാല് വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും രണ്ട് വിമാനങ്ങള്‍ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. ഇതിനു പുറമേ വ്യോമയാന പരിശീലന കേന്ദ്രത്തില്‍ പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി.

4.20 നു മസ്‌കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, പിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ദല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗളൂരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഗോ എറൗണ്ട് സന്ദേശം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നും നല്‍കിയത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ബെംഗളൂരുവിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനങ്ങളാണ് പിടിച്ചിട്ടത്.

രണ്ട് മണിക്കൂറോളം പട്ടം ആകാശത്ത് പറന്നു. പിന്നീട് താനെ നിലം പതിക്കുകയായിരുന്നു. വട്ടമിട്ടു പറന്ന വിമാനങ്ങള്‍ ഇതിനു ശേഷം ഓള്‍ സെയ്ന്റ്‌സ് ഭാഗത്തെ റണ്‍വേയിലൂടെ ഇറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button