കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മലപ്പുറം സ്വദേശി ഫസീലയെ കൊന്ന കേസിലെ പ്രതി അബ്ദുല്‍ സനൂഫുമായി പോലിസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ലോഡ്ജില്‍ എത്തി തെളിവെടുത്തു.
കൊല നടന്ന ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയില്‍ പോലീസ് സംഘവും പ്രതിയും 40 മിനുട്ട് ചെലവഴിച്ചു. ഫസീലയെ കൊലപ്പെടുത്തിയ രീതിയും കൊലപ്പെടുത്താനുണ്ടായ സാഹചര്യവും പ്രതി പോലീസിനോട് വിശദീകരിച്ചു.
യുവതി ജോലിചെയ്തിരുന്ന കുന്ദമംഗലത്തെ തുണിക്കടയിലും പോലീസ് തെളിവെടുപ്പ് നടത്തി.
ഇവിടെനിന്നാണ് പ്രതി യുവതിയെ ലോഡ്ജിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയത്. കൊലപാതകശേഷം രക്ഷപ്പെടുന്നതിനിടെ ഇയാള്‍ ഉപയോഗിച്ചിരുന്ന സിമ്മെടുത്ത ബംഗളൂരുവിലെ കടയില്‍ അടുത്തദിവസം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ മാസം 30ന് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ചയാണ് കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
Post Your Comments