കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഡിസംബർ12 ന് കോടതി വിശദമായ വാദം കേൾക്കും.
അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണോ എന്ന് സിബിഐയോട് ഹൈക്കോടതി ചോദിച്ചു. കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐയും അറിയിച്ചു. അന്വേഷണത്തിൽ അപാകതയുണ്ടോ എന്ന് ചോദിച്ച കോടതി നവീൻ ബാബുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടായോ എന്നും ചോദിച്ചു.
ഇല്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. അതേസമയം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ തസ്തിക മാറ്റത്തിനുള്ള അപേക്ഷ സർക്കാർ അംഗീകരിച്ചു.
പത്തനംതിട്ട കളക്ടറേറ്റിലേക്ക് സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മഞ്ജുഷയ്ക്ക് മാറ്റം നൽകിയത്. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. മഞ്ജുഷ ഇപ്പോഴും അവധിയിൽ തുടരുകയാണ്.
Post Your Comments