KeralaLatest News

ഷാമിൽ ഖാന് ഗൂഗിൾ പേ വഴി നൽകിയത് ആയിരം രൂപ : കളര്‍കോട് വാഹനാപകടത്തില്‍ കാര്‍ ഉടമയ്ക്ക് എതിരെ നടപടിയെടുക്കും

പോലീസും മോട്ടോര്‍ വാഹനവകുപ്പും ബാങ്കില്‍ നിന്ന് പണമിടപാട് വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം

ആലപ്പുഴ : ആലപ്പുഴ കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ കാര്‍ ഉടമ ഷാമില്‍ ഖാനെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. വാഹനം നല്‍കിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിനെ തുടര്‍ന്നാണ് തീരുമാനം.

ആയിരം രൂപ വിദ്യാര്‍ത്ഥിയായ ഗൗരിശങ്കര്‍ ഷാമില്‍ഖാന് ഗൂഗിള്‍ പേ ചെയ്ത് നല്‍കിയതായി വ്യക്തമായി. പോലീസും മോട്ടോര്‍ വാഹനവകുപ്പും ബാങ്കില്‍ നിന്ന് പണമിടപാട് വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം.
വാടക വാങ്ങിയല്ല കാര്‍ നല്‍കിയതെന്നായിരുന്നു ഷാമില്‍ ഖാന്റെ ആദ്യമൊഴി.

ഷാമില്‍ ഖാന് റെന്റ് ക്യാബ് ലൈസന്‍സ് ഇല്ല. ഇയാളുടെ വാഹനത്തിന്റെ ആര്‍സി ബുക്ക് കാന്‍സല്‍ ചെയ്യുമെന്നും ആലപ്പുഴ ആര്‍ടിഒ അറിയിച്ചു. ഷാമില്‍ ഖാന്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button