India

ആരോഗ്യ നില മോശം : ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഏക്നാഥ് ഷിൻഡെയ്ക്ക് തൊണ്ടയിലെ അണുബാധ, ക്ഷീണം, പനി എന്നിവയുണ്ടെന്ന് ശിവസേന നേതാവ് ഉദയ് സമന്ത് പറഞ്ഞു

മുംബൈ : മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ പരിശോധനകൾക്ക് വിധേയമാക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഷിൻഡെയുടെ ആരോഗ്യനില പൂർണ്ണമായി പരിശോധിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആരോഗ്യനില സംബന്ധിച്ച ചോദ്യത്തിന് എല്ലാം നല്ലത് എന്ന് ഷിൻഡേ മറുപടി നൽകി. ഏക്നാഥ് ഷിൻഡെയ്ക്ക് തൊണ്ടയിലെ അണുബാധ, ക്ഷീണം, പനി എന്നിവയുണ്ടെന്ന് ശിവസേന നേതാവ് ഉദയ് സമന്ത് പറഞ്ഞു.

അദ്ദേഹത്തെ രക്തപരിശോധനയ്ക്ക് വിധേയനാക്കും. ഇതൊരു പതിവ് പരിശോധനയാണ്. അതിനുശേഷം അദ്ദേഹം മുംബൈയിലെ ഔദ്യോഗിക വസതിയായ വര്ഷയിലേക്ക് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഷിൻഡെ രോഗം ഭേദമായി സതാരയിലെ സ്വന്തം ഗ്രാമത്തിൽ നിന്ന് മുംബൈയിലേക്ക് മടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button