Sports

ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ല : ഗുസ്തി താരം ബജ്രംഗ് പുനിയക്ക് നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി

ഇക്കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കുവാനോ വിദേശത്ത് കോച്ചിന്റ പദവി ഏറ്റെടുക്കുവാനോ പാടില്ല

ന്യൂദല്‍ഹി : ഗുസ്തി താരം ബജ്രംഗ് പുനിയക്ക് വിലക്കേര്‍പ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ). ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയലിനായി ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് കാണിച്ചാണ് നാല് വര്‍ഷത്തേക്ക് പുനിയയെ വിലക്കിയിരിക്കുന്നത്.

ഇക്കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കുവാനോ വിദേശത്ത് കോച്ചിന്റ പദവി ഏറ്റെടുക്കുവാനോ പാടില്ല.  അതേ സമയം കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയെന്ന കാരണത്താലാണ് പുനിയ സാമ്പിള്‍ കൈമാറാത്തതെന്ന് റിപ്പോർട്ടുണ്ട്.

ഇതിന് പിന്നെലെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താരത്തെ മത്സരങ്ങളില്‍ നിന്നും വിലക്കിയിരിക്കുന്നത്. അടുത്തിടെ വിനേഷ് ഫോഗട്ടിനൊപ്പം പുനിയ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു

shortlink

Post Your Comments


Back to top button