KeralaLatest News

സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് അറിയാത്തവരാണ് ആരോപണത്തിന് പിന്നിൽ: സുരേന്ദ്രനെതിരെ അതൃപ്തി എന്നത് തെറ്റ് : സി കൃഷ്ണകുമാർ

ബിജെപിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു

പാലക്കാട് :  സ്ഥാനാർത്ഥിത്വത്തിൽ വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി പാലക്കാട് എൻഡിഎ സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ  സുരേന്ദ്രനെതിരെ അതൃപ്തി എന്ന തലത്തിൽ പ്രചരിപ്പിച്ച വാർത്തകൾ എല്ലാം തന്നെ അദ്ദേഹം തള്ളിക്കളഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് അറിയാത്തവരാണ് ആരോപണത്തിന് പിന്നിൽ എന്ന് കൃഷ്ണകുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി അടങ്ങുന്ന കേന്ദ്ര പാർലമെന്ററി ബോർഡ് ആണ് സ്ഥാനാർഥിയെ നിർണയിക്കുക. അവയ്‌ക്കെല്ലാം പാർട്ടിയിൽ കൃത്യമായ സംവിധാനമുണ്ടെന്നും പാർട്ടിയുമായി ബന്ധമില്ലാത്തവരുടെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

കൂടാതെ സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും നേതാക്കളുടെ പേര് ദുരുപയോഗം ചെയ്തുള്ള പ്രചാരണത്തെ വിശ്വസിക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഒരു മണ്ഡലത്തിൽ വോട്ട് കുറഞ്ഞാൽ അത് അധ്യക്ഷന്റെ കഴിവുകേടായി കാണാനാവില്ലെന്നും ചേലക്കരയിലെ വോട്ട് വർധനവിൽ കെ സുരേന്ദ്രന് പങ്കില്ലേ എന്നും കൃഷ്ണകുമാർ ചോദിച്ചു.

അതേ സമയം നിഷ്പക്ഷ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിട്ടില്ല. പക്ഷെ ബിജെപിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. കൂടാതെ നഗരസഭാ ഭരണത്തിനെതിരെ വലിയ രീതിയിൽ പ്രചാരണം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button