പാലക്കാട് : ചേലക്കരയിൽ വോട്ടെണ്ണൽ പൂർത്തിയായതോടെ എൽഡിഎഫ് സ്ഥാനാർഥി യു ർ പ്രദീപ് വിജയിച്ചു. 12122 വോട്ട് ലീഡിനാണ് ജയം.
ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ തന്നെ, രണ്ടായിരം വോട്ടുകളുടെ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉയര്‍ത്തി. ഓരോ റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴും കൃത്യമായ ലീഡ് ഉയര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് സാധിച്ചു.
ഇടതുപക്ഷം രണ്ടരപതിറ്റാണ്ട് കുത്തകയാക്കിയ ചേലക്കരയില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസും ഉയര്‍ത്തിയ തന്ത്രങ്ങളെയെല്ലാം തകര്‍ത്താണ് യു ആര് പ്രദീപ് മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചേലക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് ഭൂരിപക്ഷം നിലനിർത്തുകയായിരുന്നു.
Post Your Comments