നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. . നടൻ ബാലൻ കെ നായരുടെ മകനാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1983 ൽ പുറത്തിറങ്ങിയ “അസ്ത്രം” ആണ്
പഞ്ചാഗ്നി, ചെങ്കോൽ, ചമയം ,ഈ പുഴയും കടന്ന് ,ഒരു മറവത്തൂർ കനവ് ,തച്ചിലേടത്ത് ചുണ്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമൻ ,താന്തോന്നി , സൺഡേ ഹോളിഡേ, തുടങ്ങിയവ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. സുസ്മിതയാണ് ജീവിതപങ്കാളി. ഇവർക്ക് പാർവതി എന്നൊരു മകളുണ്ട്. മൃതദേഹം പാലക്കാട് ഷൊർണൂരിലെ തറവാട്ടിലേക്ക് കൊണ്ടുവരും.
Leave a Comment