അരിയിൽ ഷുക്കൂര്‍ കൊലപാതകം : കേസ് പരിഗണിക്കുന്നത് മാറ്റി

നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് നീട്ടി വെച്ചത്

കൊച്ചി: അരിയിൽ ഷുക്കൂര്‍ വധക്കേസ് പരിഗണിക്കുന്നത് സിബിഐ കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതാം തീയതി കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

നേരത്തെ ഇന്ന് വിചാരണ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് നീട്ടി വെച്ചത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ എം എസ് എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനുമടക്കമുളളവ‍ർ ചേർന്ന് രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ ഗൂ‍ഡാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രതികളെ നേരത്തെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. അതേസമയം കേസിൽ കുറ്റവിമുക്തരാക്കണമെന്ന ടിവി രാജേഷിന്‍റെയും പി ജയരാജന്‍റെയും ഹ‍ർജികൾ വിചാരണക്കോടതി നേരത്തെ തളളിയിരുന്നു.

Share
Leave a Comment