സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് ഐഷ പോറ്റി : ആരോഗ്യപ്രശ്നങ്ങൾ വെല്ലുവിളി ഉയർത്തുന്നുവെന്ന് മുൻ എംഎൽഎ

കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികളിൽനിന്ന് ഇവർ വിട്ടുനിൽക്കുകയായിരുന്നു

കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎയും ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററുമായ ഐഷ പോറ്റി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഐഷ പോറ്റി പറഞ്ഞു.

കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികളിൽനിന്ന് ഇവർ വിട്ടുനിൽക്കുകയായിരുന്നു. ഒന്നും ചെയ്യാനാകാതെ പാർട്ടിയിൽ നിൽക്കാനാകില്ല. ഓടി നടന്നു ചെയ്യാൻ കഴിയുന്നവർ തുടരട്ടെയെന്നും ഐഷ പോറ്റി പറഞ്ഞു.

പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽനിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തിൽനിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകൽച്ചയിലാണ്.

Share
Leave a Comment