പനമരം: വയനാട്ടില്‍ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്.
read also: ഇന്നുമുതല്‍ നവംബർ 20 വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത
ഈ മാസം 11നു കോളനിയിലെ കുട്ടികളുള്‍പ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ പാറ്റയെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. മറ്റൊരാള്‍ കൂടി ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയാണ്.
Leave a Comment