Latest NewsKeralaNews

ജിഎസ്ടി അടക്കാമെന്ന് പറഞ്ഞ് നാലര ലക്ഷം രൂപ തട്ടി: യുവാവ് അറസ്റ്റില്‍

എട്ട് തവണകളായി 4,50,000 രൂപ കൈപറ്റി

പട്ടാമ്പി: ജി.എസ്.ടി അടച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃത്താല തച്ചറംകുന്ന് കളത്തില്‍ വീട്ടില്‍ നവാസ് ബിൻ അലി (34) ആണ് അറസ്റ്റിലായത്.

read also: അൽത്താഫ് സലിമും – ജോമോൻ ജ്യോതിറും അനാർക്കലി മരയ്ക്കാറും സറ്റയർ ചിത്രത്തിൽ

2022 നവംബർ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ പി.കെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ ജി.എസ്.ടി. തുക അടച്ചു നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു നാലര ലക്ഷം രൂപ തട്ടിയെടുത്തത്. പരാതിക്കാരൻ്റെ പട്ടാമ്പിയിലുള്ള മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിന്ന് എട്ട് തവണകളായി 4,50,000 രൂപ കൈപറ്റിയെങ്കിലും ഇയാള്‍ നികുതി അടച്ചിരുന്നില്ല. കൂടാതെ, 54,555 രൂപയുടെ വ്യാജ ജി.എസ്.ടി. രസീത് നല്‍കി വിശ്വാസവഞ്ചന കാണിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button