അൽ ഐൻ പുസ്തകമേളയ്ക്ക് തുടക്കമായി : മേളയിൽ സാംസ്കാരിക കലാ പരിപാടികളും

അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയം ഉൾപ്പടെ എമിറേറ്റിലെ വിവിധ സാംസ്കാരിക, ടൂറിസം കേന്ദ്രങ്ങളിൽ വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്

ദുബായ് : അൽ ഐൻ പുസ്തകമേളയുടെ പതിനഞ്ചാമത് പതിപ്പിന് ഇന്ന് തുടക്കമായി. നവംബർ 17 മുതൽ 23 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് ഈ പുസ്തകമേള ഒരുക്കുന്നത്.

അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് ഈ മേള സംഘടിപ്പിക്കുന്നത്. നിരവധി സാംസ്കാരിക പരിപാടികളും, കലാ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്. അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയം ഉൾപ്പടെ എമിറേറ്റിലെ വിവിധ സാംസ്കാരിക, ടൂറിസം കേന്ദ്രങ്ങളിൽ വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

നേരത്തെ ‘അൽ ഐൻ ബുക്ക് ഫെയർ’ എന്ന പേരിൽ നടത്തി വന്നിരുന്ന ഈ പുസ്തകമേള പതിമൂന്നാമത് പതിപ്പ് മുതൽ ‘അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ’ എന്ന പേരിലാണ് നടത്തുന്നത്. 150 പ്രസാധകർ പങ്കെടുത്ത കഴിഞ്ഞ വർഷത്തെ അൽ ഐൻ പുസ്തകോത്സവം 95000 സന്ദർശകരെ ആകർഷിച്ചിരുന്നു.

Share
Leave a Comment