കണ്ണൂർ : പി.വി.അൻവറിനെതിരേ സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി.ശശി കോടതിയില്‍ അപകീർത്തി ഹർജി നല്‍കി. തലശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹർജി നല്‍കിയത്. പി.വി.അൻവറിന് പിന്നില്‍ അധോലോക സംഘങ്ങളുണ്ടെന്നും പി.ശശി ആരോപിച്ചു.
read also: പാലക്കാട് വ്യാജ വോട്ടര്‍ വിവാദം : അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍
രാഷ്ട്രീയമായി അധ:പതിച്ചുകഴിഞ്ഞാല്‍ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനില്‍ക്കാൻ കഴിയൂ എന്ന ശ്രമമാണ് പി.വി. അൻവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നില്‍ ഒരുപാട് അധോലോകസംഘങ്ങളുണ്ട്. കേരളത്തിലെ ഗവണ്‍മെന്റിന്റെ അഴിമതിരഹിതമായ ജനനന്മയുയർത്തിക്കൊണ്ടുള്ള ഭരണത്തിന്റെ ഫലമായി നഷ്ടവും ക്ഷീണവും സംഭവിച്ച കുറേ അധോലോകസംഘങ്ങളുണ്ട്. ആ അധോലോകസംഘങ്ങളുടെയെല്ലാം പിൻബലം, ഗവണ്‍മെന്റിന് എതിരായിട്ടും മുഖ്യമന്ത്രിയ്ക്ക് എതിരായിട്ടും ആക്രമണം നടത്തുന്ന ദുഷ്പ്രചരണം നടത്തുന്നവർക്കും കിട്ടിയെന്നും വന്നേയ്ക്കാം.-പി.ശശി പറഞ്ഞു.
മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്കെതിരേ ആരോപണമെന്നും പി.ശശി പറയുന്നു.
Leave a Comment