ദൽഹിയിലെ സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതൽ ബിര്‍സ മുണ്ട ചൗക്ക് എന്നറിയപ്പെടും : പേര് മാറ്റി കേന്ദ്ര സർക്കാർ

മതപരിവര്‍ത്തനത്തിനെതിരായും സ്വാതന്ത്ര്യത്തിനുവേണ്ടിയും ബിര്‍സ മുണ്ട നടത്തിയ സമരങ്ങളെ രാജ്യം നന്ദിയോടെ ഓര്‍ക്കുമെന്ന് അമിത് ഷാ ചടങ്ങില്‍ പറഞ്ഞു

ന്യൂദല്‍ഹി: ദല്‍ഹിയിലെ സാറെയ് കാലെ ഖാന്‍ ചൗക്കിന് ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി ബിര്‍സ മുണ്ടയുടെ പേര് നൽകി. ബിര്‍സ മുണ്ടയുടെ 150-ാം ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പേരു മാറ്റ പ്രഖ്യാപനം.

ദല്‍ഹി ഇന്റര്‍ സ്റ്റേറ്റ് ബസ് ടെര്‍മിനലിനോട് (ഐഎസ്ബിടി) ചേര്‍ന്നുള്ള ചൗക്കാണ് ഇനി പുതിയ പേരില്‍ അറിയപ്പെടുക.
മതപരിവര്‍ത്തനത്തിനെതിരായും സ്വാതന്ത്ര്യത്തിനുവേണ്ടിയും ബിര്‍സ മുണ്ട നടത്തിയ സമരങ്ങളെ രാജ്യം നന്ദിയോടെ ഓര്‍ക്കുമെന്ന് അമിത് ഷാ ചടങ്ങില്‍ പറഞ്ഞു.

അനീതിക്കും അടിച്ചമര്‍ത്തലിനും എതിരായ പോരാട്ടത്തില്‍ മുണ്ടയുടെ പൈതൃകം വരും തലമുറകള്‍ക്ക് പ്രചോദനമായി നിലകൊള്ളുമെന്നും അമിത് ഷാ വ്യക്തമാക്കി. അതേ സമയം ബിര്‍സയോടുള്ള ആദരസൂചകമായി നവംബര്‍ 15 മുതല്‍ 20 വരെ യോഗി സര്‍ക്കാര്‍ അന്താരാഷ്ട്ര ഗോത്ര പങ്കാളിത്തോത്സവം സംഘടിപ്പിക്കും എന്നും അറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണത്തിനെതിരായ ‘ഉല്‍ഗുലാന്‍’ (കലാപം) എന്നറിയപ്പെടുന്ന സായുധ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ആളാണ് ബിര്‍സ മുണ്ട.

Share
Leave a Comment