Latest NewsKerala

ആത്മകഥ വിവാദം : ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജന്‍

തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു

കണ്ണൂര്‍ : ആത്മകഥ വിവാദത്തില്‍ പരാതി നല്‍കി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായി ഇ പി ജയരാജന്‍. ഡിജിപിക്കാണ് പരാതി നല്‍കിയത്.

ആത്മകഥയുടെ മറവില്‍ വ്യാജ രേഖയുണ്ടാക്കി തെറ്റായ പ്രചാരണം നടത്തിയെന്നാണ് പരാതി. ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.

അതേ സമയം ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തിയിരുന്നു.
ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചതാണെന്നും ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നുമാണ് പ്രകാശ് കാരാട്ട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button