നിയമസഭാ തിരഞ്ഞെടുപ്പ് : ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്‍ മത്സരിക്കുന്ന സെരായ്കെലയിലാണ് ശ്രദ്ധേയമായ മത്സരം നടക്കുന്നത്

റാഞ്ചി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 43 മണ്ഡലങ്ങളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. അഞ്ച് മന്ത്രിമാരടക്കം 683 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്‍ മത്സരിക്കുന്ന സെരായ്കെലയിലാണ് ശ്രദ്ധേയമായ മത്സരം നടക്കുന്നത്.
ജെഎംഎം വിട്ട ചമ്പായ് ഇത്തവണ സെരായ്കെലയില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത്. ചമ്പായുടെ മകന്‍ ബാബുലാല്‍ സോറന്‍ തൊട്ടടുത്തുള്ള ഘട്ശില മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ പൂര്‍ണിമ സാഹു എന്നിവരും ബിജെപി സ്ഥാനാര്‍ഥികളായി ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

അതേ സമയം സംസ്ഥാനത്തെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 20ന് നടക്കും

Share
Leave a Comment