തിരുവനന്തപുരം: ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെൻഷനാണ്. കുറേകാലം സ്കൂളിലും ലോ കോളേജിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സസ്പെൻഷനിലായിട്ടില്ലെന്നു കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എൻ. പ്രശാന്ത്. ബോധപൂർവം ഒരു ചട്ടവും ലംഘിച്ചിട്ടില്ല. എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.
READ ALSO: ബിരിയാണി ചലഞ്ച് : ലക്ഷങ്ങൾ തട്ടിയ മൂന്ന് സി.പി.എമ്മുകാര്‍ക്കെതിരെ കേസ്
‘ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെൻഷനാണ്. കുറേകാലം സ്കൂളിലും ലോ കോളേജിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സസ്പെൻഷനിലായിട്ടില്ല. അടുത്ത നടപടിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. വിശദീകരണം ചോദിച്ചില്ലെന്ന പരാതിയൊന്നും തനിക്കില്ല. ഭരണഘടനയുടെ പരമാധികാരത്തിലാണ് വിശ്വസിക്കുന്നത്. ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. ബോധപൂർവം ഒരു ചട്ടവും ലംഘിച്ചിട്ടില്ല. സസ്പെൻഷൻ ഡോക്യുമെന്റ് കണ്ടാലേ കാര്യം വ്യക്തമാകുകയുള്ളൂ”, പ്രശാന്ത് പറഞ്ഞു
“മലയാളത്തില്‍ പല പ്രയോഗങ്ങളുണ്ട്. അത് ഭാഷാപരമായ ചില കാര്യങ്ങളാണ്. എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ഓർഡർ കണ്ടാലേ എന്താണ് അതില്‍ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാകുകയുള്ളൂ. സത്യം പറയാൻ രാഷ്ട്രീയലക്ഷ്യം വേണമെന്നില്ല. സത്യസന്ധമായ കാര്യം സംസാരിക്കാൻ ഭരണഘടന നല്കുന്ന അവകാശമുണ്ടെന്ന് മാത്രമേ വിശ്വസിക്കുന്നുള്ളൂ. താൻ പോയി വാറോല കൈപ്പറ്റട്ടെയെന്നും ‘ അദ്ദേഹം പരിഹസിച്ചു.
Post Your Comments