Latest NewsKerala

പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയത് : നവീൻ കുമാറിൻ്റെ ഭാര്യ 

ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതിയാണ് അംഗീകരിച്ചത്

കണ്ണൂർ: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീൻ കുമാറിൻ്റെ ഭാര്യ മഞ്ജുഷ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഞ്ജുഷയുടെ പ്രതികരണം.

ജാമ്യം നൽകിയ നടപടിയെ അപലപിച്ച മഞ്ജുഷ പ്രതികരിക്കാൻ പരിമിതികളുണ്ടെന്നും പറഞ്ഞു.
നേരത്തെ ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

അതേ സമയം ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതിയാണ് അംഗീകരിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. പതിനൊന്നു ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് തന്നെ ദിവ്യ ജയിൽ മോചിതയായേക്കുമെന്നാണ് റിപ്പോർട്ട്.

അതേ സമയം നടപടിയെന്നോണം സിപിഎം ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താൻ നിലപാട് എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button