International

ട്രംപിനെ അഭിനന്ദിച്ച് പുടിൻ : കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡൻ്റ്

നേരത്തെ അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് ഏറ്റവും മികച്ച സ്ഥാനാർഥി ആരാണെന്ന് ചോദിച്ചപ്പോൾ, ജോ ബൈഡനെയും തുടർന്ന് കമല ഹാരിസിനെയും വൈറ്റ് ഹൗസിൽ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പുടിൻ പരസ്യമായി പറഞ്ഞിരുന്നു

മോസ്കോ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണൾഡ് ട്രംപുമായി ചർച്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ. റഷ്യയുടെ തെക്കൻ നഗരമായ സോചിയിലെ വാൽഡായി ഫോറത്തിലായിരുന്നു പുടിന്റെ പ്രതികരണം.

‘‘ട്രംപിനെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ തങ്ങൾ ആരാണെന്ന് ആളുകൾ തെളിയിക്കുന്നു. ഇവിടെയാണ് ഒരു വ്യക്തി സ്വയം വെളിപ്പെടുന്നത്. എന്റെ അഭിപ്രായത്തിൽ, വളരെ ശരിയായ രീതിയിൽ, ധൈര്യത്തോടെ ട്രംപ് സ്വയം അത് കാണിച്ചു.’’– പുടിൻ പറഞ്ഞു.

നേരത്തെ അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് ഏറ്റവും മികച്ച സ്ഥാനാർഥി ആരാണെന്ന് ചോദിച്ചപ്പോൾ, ജോ ബൈഡനെയും തുടർന്ന് കമല ഹാരിസിനെയും വൈറ്റ് ഹൗസിൽ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പുടിൻ പരസ്യമായി പറഞ്ഞിരുന്നു.

അതേ സമയം അമേരിക്കയുടെ ചരിതത്തിലെ തന്നെ ഏറ്റവും ആവേശോജ്വലമായിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button