വയനാട് : ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച വസ്ത്രങ്ങളും നല്കിയ മേപ്പാടി ഗ്രാമ പഞ്ചായത്തിനെതിരെ പ്രതിഷേധം കനക്കുന്നു.
മൃഗങ്ങള്‍ക്ക് പോലും നല്കാന് കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിക്കുന്നു.
കട്ടപിടിച്ചു ഭക്ഷ്യയോഗ്യമല്ലാത്ത അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇവർക്ക് നല്‍കിയത്. വിതരണത്തിനായി സര്‍ക്കാര്‍ ഓണത്തിനു മുമ്പു നല്കിയ ഭക്ഷ്യ കിറ്റാണ് പഞ്ചായത്ത് കാലതാമസം വരുത്തി വിതരണം ചെയ്തത്. അതേ സമയം പഞ്ചായത്തിലെ ആരോഗ്യ വിഭാഗം പരിശോധിക്കാതെ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത് തെറ്റാണെന്നു മന്ത്രി ജി ആര് അനില്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പഞ്ചായത്ത് ഇത്തരത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതിലും ചട്ടലംഘനം ഉണ്ടെന്നു മന്ത്രി പറഞ്ഞു. കൂടാതെ ദുരിതാശ്വാസത്തിന്റെ പേരില്‍ ഉപയോഗ ശൂന്യമായതോ പഴകിയതോ ആയ ഒന്നും വയനാട്ടിലേക്ക് അയക്കരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു.
പുഴുവരിച്ച അരി ഉള്‍പ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം. എന്നാൽ സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Post Your Comments