Kerala

മാങ്കൂട്ടത്തിലിനായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും

പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപിയും സിപിഎമ്മും. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആരോപണവിധേയമായ സമയത്ത് ഹോട്ടലിൽ എത്തിയിരുന്നോ എന്നും ആരെല്ലാം ഇവിടെയുണ്ടായിരുന്നു എന്നും പരിശോധിക്കണം. സംശായസ്പദമായി പുറത്തേക്ക് പോയ കാർ എവിടേക്കാണ് പോയത്. കോൺഗ്രസ് നേതാക്കളുടെ ഫോൺ കോളുകൾ അന്വേഷണവിധേയമാക്കണമെന്ന് എഎ റഹീം എംപി ആവശ്യപ്പെട്ടു.

ഹോട്ടലിൽ സമഗ്രമായ പരിശോധനയാണ് നടത്തിയത്. എല്ലാ മുറികളിലും കയറി. ബിന്ദു കൃഷ്ണ പരിശോധനയോട് സഹകരിച്ചു. ഷാനിമോൾ ഉസ്മാൻ പരിശോധനയോട് മണിക്കൂറുകളോളം സഹകരിച്ചില്ലെന്ന റഹീം പറഞ്ഞു. ഷാഫി, ജ്യോതികുമാർ ചാമക്കാല, വികെ ശ്രീകണ്ഠൻ എന്നിവർ തിരികെയെത്തി പരിശോധന അട്ടിമറിച്ചു. മാധ്യമപ്രവർത്തകരെ വടകര എംപി ഷാഫി പറമ്പിൽ ആക്രമിച്ചു.

സംഘർഷാവസ്ഥ സൃഷ്ടിച്ച് അകത്തുണ്ടായിരുന്ന പണം മാറ്റുന്നതിനും പണം എത്തിച്ചവരെ രക്ഷിക്കുന്നതിനും ശ്രമിച്ചുവെന്ന് എഎ റഹീം ആരോപിച്ചു. അതേസമയം, വനിതാ പോലീസ് വേണമെന്ന് പറഞ്ഞു പോലീസിനെ പിന്തിരിപ്പിച്ച ആ അരമണിക്കൂറിൽ പണം മാറ്റിയെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി നേതാക്കളായ വി.വി.രാജേഷ്, സി.ആർ.പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി.കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലിൽ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button