Latest NewsKerala

പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് 20 ന് നടക്കും

കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്

ന്യൂദല്‍ഹി : പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. 13 നു നടക്കുമെന്നു നേരത്തെ പ്രഖ്യാപിച്ച തീയതി 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. 13 നു കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു തീയതി മാറ്റിയത്.

എന്നാൽ വോട്ടെണ്ണല്‍ തീയതിയില്‍ മാറ്റമില്ല. പ്രാദേശികമായി ഏറ്റവും പ്രാധാന്യമുള്ള ഉത്സവമായതിനാല്‍ തിരഞ്ഞെടുപ്പു തീയതി മാറ്റണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.

അതേസമയം വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതാർഹമെന്ന് ബിജെപി അറിയിച്ചു.

shortlink

Post Your Comments


Back to top button