പാലക്കാട്: ജോലിക്കിടെ യന്ത്രവാള്‍ ശരീരത്തില്‍ കൊണ്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് അമ്പലപ്പാറ അംബേദ്കര്‍ കോളനി റോഡ് സ്വദേശി കുണ്ടില്‍ ചന്ദ്രന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തി വെച്ചാണ് അപകടമുണ്ടായത്.
read also: ‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാല്‍ സുരേഷ് ഗോപിയെ കായിക മേളയിലേക്ക് ക്ഷണിക്കും: മന്ത്രി വി ശിവൻകുട്ടി
മരത്തിന്റെ കൊമ്പുകള്‍ മുറിച്ച് മാറ്റുന്നതിനിടെയാണ് ചന്ദ്രന്‍ അപകടത്തില്‍പ്പെട്ടത്. അറവക്കാടുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിച്ചശേഷമായിരുന്നു കൊമ്പുകള്‍ വെട്ടി മാറ്റുന്ന ജോലി പുരോഗമിച്ചത്. സംഭവം അപകടമാണെന്നും ജോലിക്കിടെ വാളിന്റെ ഒരു ഭാഗം ശരീരത്തില്‍ കൊണ്ടാണ് മുറിവേറ്റതെന്നും പൊലീസ് പറയുന്നു. വയറിന്റെ വലതു ഭാഗത്തായി വാള്‍ കൊള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടന്‍തന്നെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ശ്രീദേവി ആശ വര്‍ക്കറായി ജോലി ചെയ്ത് വരികയാണ്. മക്കള്‍: അഞ്ജു, അജിത്ത്. മരുമകന്‍: അനൂപ്.
Post Your Comments