കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് എറണാകുളത്ത് എത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കാൻ മെട്രോയും. എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.
അഞ്ചാം തിയതി മുതൽ പതിനൊന്നാം തിയതി വരെ ദിവസവും 1000 കുട്ടികൾക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. കലൂർ സ്റ്റേഡിയമാണ് കായികമേളയുടെ ഉദ്ഘാടന വേദി. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്.
നടൻ മമ്മൂട്ടിയാണ് കായികമേളയുടെ ഉദ്ഘാടനത്തിലെ മുഖ്യാതിഥി. ചരിത്രത്തിലാദ്യമായി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് സ്കൂളുകളും കായികമേളയിൽ പങ്കെടുക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
Post Your Comments