India

ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം ബഹളത്തിൽ കലാശിച്ചു : ആർട്ടിക്കിൾ 370 റദ്ദാക്കില്ലെന്ന് ബിജെപി

നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം ചേർന്നിരിക്കുന്നത്

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഭരണ- പ്രതിപക്ഷ വാക്ക്പോര് ശക്തമായി. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആർട്ടിക്കിൾ 370യുമായി ബന്ധപ്പെട്ടായിരുന്നു ബഹളം ഉണ്ടായത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) എംഎൽഎ വഹീദ് പാറ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന്മേലുള്ള ചർച്ചയാണ് ബഹളത്തിൽ കലാശിച്ചത്.

പ്രമേയത്തെ ബിജെപി ശക്തമായി എതിർക്കുകയും വഹീദ് പാറയുടെ പരാമർശം എടുത്ത് കളയണമെന്ന് പറയുകയും ഇത് നിയമസഭാ നിയമങ്ങൾക്കെതിരാണെന്നും ആരോപിച്ചു.

അതേ സമയം നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം ചേർന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button