Kerala

നവീകരണം പൂര്‍ത്തിയാക്കി കുണ്ടന്നൂര്‍-തേവര പാലം തുറന്നു : യാത്രാക്ലേശത്തിന് അറുതി

ആകെ 1720 മീറ്റര്‍ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച കുണ്ടന്നൂര്‍-തേവര പാലം തുറന്നു. നവീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു.

ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി. ആകെ 1720 മീറ്റര്‍ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പാലം ഒരുമാസം അടച്ചിട്ട് ജോലികള്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 15 ദിവസം കൊണ്ട് പണി തീര്‍ക്കുകയായിരുന്നു.

പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്റ്റോണ്‍ മാട്രിക്സ് അസ്ഫാള്‍ട്ട് (എസ്എംഎഫ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ് ആണ് നടത്തിയിട്ടുള്ളത്. എന്നാല്‍ നവീകരണം പൂര്‍ത്തിയാക്കിയ കുണ്ടന്നൂര്‍-തേവര പാലത്തില്‍ ആദ്യ മഴയത്തുതന്നെ വെള്ളം കെട്ടിനിന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button