Latest NewsKerala

നീലേശ്വരം വെടിക്കെട്ട് അപകടം : അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി

ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയ വിധിയാണ് ജില്ലാ കോടതി റദ്ദാക്കിയത്

കാസർഗോഡ് : നീലേശ്വരം ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടത്തിൽ അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി ജില്ലാ കോടതി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്.

ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയ വിധിയാണ് കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയതിനു പിന്നാലെയാണ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു വെടിക്കെട്ടപകടം ഉണ്ടായത്. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിക്കുകയും ചെയ്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്.

shortlink

Post Your Comments


Back to top button