Latest NewsKeralaMollywoodNewsEntertainment

ആ കൂട്ട രാജി ഞാൻ അംഗീകരിക്കുന്നില്ല, അവർ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് ഈ കസേരയില്‍ വന്നിരിക്കണം: സുരേഷ് ഗോപി

അമ്മയിലെ അംഗങ്ങള്‍ സ്വമേധയാ ജനറല്‍ ബോഡി വിളിച്ചുകൂട്ടി അവരെ ശിക്ഷിക്കണം

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ കൂട്ടരാജിക്കെതിരെ വിമർശനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയിലെ കൂട്ടരാജി അംഗീകരിക്കുന്നില്ലെന്നും പുച്ഛത്തോടെ എഴുതി തള്ളുന്നുവെന്നും അമ്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

‘സമൂഹത്തില്‍ ദുഷ്ടലാക്കോടെ എന്തെങ്കിലുമൊക്കെ വാരി എറിയാൻ ശ്രമിക്കുന്നവർ ഉണ്ടാകാം. പക്ഷേ, ഈ സംഘടന ശക്തമായി നിലനില്‍ക്കണം. ഞാൻ വഹിക്കുന്ന സ്ഥാനത്തിന്റെ മാന്യത എനിക്ക് അറിയാം. അത് വച്ചുകൊണ്ട് പറയുകയാണ്, ഇവിടെ രണ്ടുമാസത്തിന് മുൻപ് സംഭവിച്ച കൂട്ട രാജി ഞാൻ അംഗീകരിക്കുന്നില്ല. ഞാൻ അത് പുച്ഛത്തോടെ എഴുതി തള്ളുന്നു. ഒരു വലിയ കൂട്ടം ആളുകളാണ് അവരെ തിരഞ്ഞെടുത്തത്. അവർ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് മര്യാദയ്ക്ക് ഈ കസേരയില്‍ വന്നിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇല്ലെങ്കില്‍ അമ്മയിലെ അംഗങ്ങള്‍ സ്വമേധയാ ജനറല്‍ ബോഡി വിളിച്ചുകൂട്ടി അവരെ ശിക്ഷിക്കണം. ഈ സംഘടനയുടെ ബലവും നന്മയും എന്താണെന്ന് ദുഷ്ടലാക്കില്‍ നടക്കുന്നവർക്ക് അറിയില്ല.’- സുരേഷ് ഗോപി പറഞ്ഞു.

read also: നീലേശ്വരം വെടിക്കെട്ടപകടം: ക്ഷേത്രഭാരവാഹികളടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പണം സ്വരൂപിക്കണമെങ്കില്‍ നമ്മള്‍ വേണം. അതുകൊണ്ട് നമ്മള്‍ അമ്മയിലെ ജനങ്ങളുടെ സംവിധാനത്തില്‍ ഒരു ജനറല്‍ ബോഡി വിളിച്ചുകൂട്ടി ആദ്യത്തെ നടപടി എടുക്കേണ്ടത് രാജിവച്ചു പോയവർക്കെതിരെ ആണ്. അവരെ കുത്തിന് പിടിച്ചു കൊണ്ടുവരണമെന്നും താരം പറഞ്ഞു. അമ്മയ്ക്കെതിരെ പ്രവർത്തിക്കുന്ന കള്ളനാണയങ്ങള്‍ക്ക് ദൈവമുണ്ടെങ്കില്‍ ഈ സംഘടനയുടെ ആവശ്യം വരുന്നത് നമുക്ക് കാണാം. അമ്മ തിരിച്ചു വരുന്നതിനു വേണ്ടി പ്രവർത്തിക്കാൻ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button