Latest NewsKerala

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ : പി. പി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിടിയിലായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.

വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

അതേ സമയം കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പി. പി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്.

കെ.വിശ്വനാണ് ദിവ്യയ്‌ക്ക് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button