Latest NewsKeralaNewsIndia

മകനെ ബലി നല്‍കാൻ ശ്രമം, മന്ത്രവാദക്രിയകള്‍ നടക്കുന്നത് കേരളത്തില്‍: പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

ഭർത്താവില്‍ നിന്നും സംരക്ഷണം ലഭിക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനില്‍

ബെംഗളൂരു: പണവും ഐശ്വര്യവും വരാൻ മകനെ ബലി നല്‍കാൻ ശ്രമിക്കുന്ന ഭർത്താവില്‍ നിന്നും സംരക്ഷണം ലഭിക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനില്‍. ബെംഗളൂരുവിലാണ് സംഭവം.

ഭർത്താവ് മകനെയും തന്നെയും ഉപദ്രവിക്കാറുണ്ടെന്നും മകനെ ബലി നല്‍കാൻ ശ്രമിക്കുകയാണെന്നും പരാതിയുമായി ആർകെ പുരം പൊലീസിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. സംഭവത്തില്‍ സദ്ദാം എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

read also: ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി

2020ലാണ് സദ്ദാമുമായി യുവതി പരിചയത്തിലാകുന്നത്. അന്ന് ആധി ഈശഅവർ എന്നായിരുന്നു പേര് പറഞ്ഞിരുന്നത്. ഇരുവരും പ്രണയത്തിലാവുകയുംഹിന്ദു മതാചാര പ്രകാരം വിവാഹ ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ നവംബറില്‍ മുസ്ലിം മതാചാര പ്രകാരം തന്നെ വിവാഹം ചെയ്യണമെന്ന് സദ്ദാം നിർബന്ധിച്ചു. ഗർഭിണിയായതോടെ ശാരീരിക പീഡനം നേരിട്ടിരുന്നതായും യുവതി പറഞ്ഞു. 2021ലാണ് യുവതി മകന് ജന്മം നല്‍കുന്നത്. ഇതിന് പിന്നാലെയാണ് മകനെ കുട്ടി പൂജയ്ക്കായി ബലി നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മയെയും ഭർത്താവ് മർദ്ദിച്ചിരുന്നതായും യുവതി പറയുന്നു. കേരളത്തിലാണ് മന്ത്രവാദ പൂജകള്‍ പലതും നടത്തിയിരുന്നതെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ഭർത്താവിന്റെ പീഡനം ക്രൂരമായതോടെ യുവതി മകനൊപ്പം താമസം മറ്റൊരിടത്തേയ്ക്ക് മാറി. എന്നാല്‍ സെപ്റ്റംബർ 13ന് പ്രതിയും സുഹൃത്തും ചേർന്ന് വീട്ടില്‍ അതിക്രമിച്ചുകയറുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് യുവതി വീണ്ടും പൊലീസിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button