MollywoodLatest NewsKeralaNewsEntertainment

ടൊവിനോ തോമസ് നായകൻ: നരിവേട്ട രണ്ടാംഘട്ട ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു

പ്രിയംവദാ കൃഷ്ണയാണ് നായിക.

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച വയനാട്ടിൽ ആരംഭിച്ചു. എൻ. എം. ബാദ്ഷയാണ് ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ജൂലൈ ഇരുപത്തിയാറിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണംകുട്ടനാട്ടിൽ ആരംഭിച്ചത്. കുട്ടനാട് ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലായിട്ടാണ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

read also: എലി ശല്യം നേരിടുന്നുണ്ടോ ? ഈ ചെടികൾ വീടിനു മുന്നില്‍ നട്ട് നോക്കൂ

നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ യാണ് അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും. ഔദ്യോഗികജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ളവർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രിയംവദാ കൃഷ്ണയാണ് നായിക.

ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ

സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – വിജയ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്
കലാസംവിധാനം – ബാവ
മേക്കപ്പ് – അമൽ.
കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ .
പ്രൊജക്റ്റ് ഡിസൈനർ – ഷെമി .
പ്രൊഡക്ഷൻ – മാനേജേഴ്സ്- റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രൻ.
പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് – സക്കീർ ഹുസൈൻ.
പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ.
വാഴൂർ ജോസ്.
ഫോട്ടോ . ശ്രീരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button