KeralaLatest NewsNews

നടി ബീന കുമ്പളങ്ങി ആശുപത്രിയില്‍: ചികിത്സയ്ക്ക് വേണ്ടത് 10 ലക്ഷത്തോളം രൂപ

ബീനയ്ക്ക് അടിയന്തിരമായി ഒരു ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാർ.

നടി ബീനാ കുമ്പളങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്ന നടിയുടെ ആരോഗ്യ നില മോശമാവുകയും ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്ന് റിപ്പോർട്ട്.

ബീനയ്ക്ക് അടിയന്തിരമായി ഒരു ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാർ. അതിനു ശേഷം തുടര്‍ ചികിത്സയും വേണ്ടിവരും. എല്ലാത്തിനുമായി 10 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ചികിത്സാസഹായം തേടുകയാണ് നടി ഇപ്പോള്‍.

read also: ‘വീട്ടുകാര്‍ക്കെന്നെ വേണ്ട, തൊപ്പി മരിച്ചു, എന്റെ മുന്നില്‍ വേറെ വഴിയില്ല’: മുടി മുറിച്ച്‌ നിഹാദ്

സ്വന്തമായുണ്ടായിരുന്ന കിടപ്പാടം ഭര്‍ത്താവിന്റെ ചികിത്സയുടെ ഭാഗമായി പണയം വച്ച്‌ നഷ്ടമായ സമയത്ത് സ്ഥലമുണ്ടെങ്കില്‍ വീട് നല്‍കാം എന്ന് താര സംഘടനയായ അമ്മ ബീനാ കുമ്പളങ്ങിയെ അറിയിക്കുകയും തുടര്‍ന്ന് സഹോദരന്‍ ഒരു മൂന്ന് സെന്റ് സ്ഥലം നല്‍കുകയും അതില്‍ അമ്മ സംഘടന ഒരു വീട് വച്ച്‌ നല്‍കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നടിയുടെ അമ്മയും മരിച്ചതോടെ തനിച്ചായ ബീനയ്‌ക്കൊപ്പം താമസമായ സഹോദരിയും ഭര്‍ത്താവും ആ വീട് അവര്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. മരുന്നും ഭക്ഷണവും പോലും നല്‍കാതെ ദുരിതത്തിലാക്കി.

തുടര്‍ന്നു നടി സീമാ ജി നായർ നടിയെ അനാഥാലയത്തിലേക്ക് മാറ്റി. പോലീസ് ഇടപെട്ട് വീട് വീണ്ടെടുത്ത് കൊടുത്തു. ഷുഗറും പ്രഷറും അടക്കമുള്ള രോഗങ്ങളാല്‍ വലയുന്ന ബീനയ്ക്ക് പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ പോലുമാകില്ല. ബന്ധുക്കളും കയ്യൊഴിഞ്ഞ 63 കാരിയായ നടി ബീനയ്ക്ക് അമ്മ സംഘടന മാസം നല്‍കുന്ന 5000 രൂപയാണ് ഇപ്പോള്‍ ഏക വരുമാനം.

shortlink

Post Your Comments


Back to top button