ആറാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു: ചിത്രകലാധ്യാപകന് 12 വര്‍ഷം കഠിന തടവ്

ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല

തിരുവന്തപുരം: ചിത്രകല പഠിക്കാനെത്തിയെ ആറാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ 12 വർഷം കഠിന തടവിന് ശിക്ഷിച്ചു. 20,000 രൂപ പിഴയും അടയ്ക്കണം. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

READ ALSO: മഅ്ദനിക്കെതിരെ പരാമര്‍ശങ്ങള്‍: പ്രകാശനത്തിന് പിന്നാലെ പി.ജയരാജന്റെ പുസ്തകം കത്തിച്ച്‌ പിഡിപിയുടെ പ്രതിഷേധം

2023 മെയ് മുതല്‍ ജൂണ്‍ 25 വരെ അയല്‍വാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടില്‍ വന്നിരുന്നു. ഈ കാലയളവില്‍ പ്രതി പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. ഒടുവില്‍ പീഡന വിവരം അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു.

Share
Leave a Comment