നവീൻ കൈക്കൂലി വാങ്ങിയതിന് തെളിവില്ല: റവന്യൂ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട്

പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത സമർപ്പിച്ച റിപ്പോർട്ടിൽ

കണ്ണൂർ : എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ റവന്യൂ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിൽ വീഴ്ച്ച സംഭവിച്ചിട്ടില്ല. പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

read also: ഭർത്താവിനൊപ്പം പോകാൻ പാടില്ല, എച്ചിൽ പാത്രത്തിൽ ആഹാരം കഴിക്കണം, ശ്രുതിയ്ക്ക് നേരെ അമ്മായിയമ്മയുടെ പീഡനം

നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കി. ചെംഗൈനി പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു പിപി ദിവ്യയുടെ പ്രസംഗം.

Share
Leave a Comment