തിരുവനന്തപുരം: എഡിഎം മരണമടഞ്ഞ സംഭവത്തില്‍ വിവാദനായകന്‍ പ്രശാന്തിന് ജോലി പോകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും നീക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തിനെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും പറഞ്ഞു.
Read Also: നവീന്‍ ബാബുവിന്റെ മരണം: സത്യം സത്യമായി പുറത്തുവരുമെന്ന് ജില്ലാ കളക്ടര്‍ അരുണ്‍
സംഭവം ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് അന്വേഷിക്കുമെന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പെട്രോള്‍ പമ്പിന്റെ അപേക്ഷകന്‍ പ്രശാന്ത് തന്നെയാണോ എന്ന് അറിയില്ലെന്നും പറഞ്ഞു. പ്രശാന്തിന് എതിരായ പരാതിയില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്.
സര്‍വീസ് ചട്ടം ലംഘിച്ചോ എന്നതില്‍ റിപ്പോര്‍ട്ട് നല്‍കും. ജോലിയിലിരിക്കെ പെട്രോള്‍ പമ്പ് തുടങ്ങുന്നതില്‍ ചട്ടലംഘനമുണ്ടോ എന്നതായിരുന്നു ആരോപണ വിഷയം. നവീന്‍ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തോട് നീതികാട്ടുമെന്നും മന്ത്രി പറഞ്ഞു. സംഭവം മുഖ്യമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായും വീണാ ജോര്‍ജ് പറഞ്ഞു.
Post Your Comments