Latest NewsKeralaNews

നവീന്‍ ബാബുവിന്റെ മരണം: സത്യം സത്യമായി പുറത്തുവരുമെന്ന് ജില്ലാ കളക്ടര്‍ അരുണ്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. കണ്ണൂര്‍ ജില്ലാ കളക്ടറുടെ സാക്ഷി മൊഴി രേഖപ്പെടുത്തി. തന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും സത്യമായി പറഞ്ഞിട്ടുണ്ടെന്നും നടപടി ക്രമങ്ങള്‍ക്ക് ശേഷം അതെല്ലാം സര്‍ക്കാര്‍ വെളിപ്പെടുത്തുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: ഡല്‍ഹി സ്ഫോടനം: ടെലഗ്രാം ചാനല്‍ നിരീക്ഷണത്തില്‍, അന്വേഷണം ഖലിസ്ഥാന്‍ സംഘടനകളിലേക്ക്

സംഭവത്തില്‍ വകുപ്പ് തലത്തില്‍ വിശദമായ അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയത്. അതേസമയം നവീന്‍ ബാബുവിനെതിരെ നേരത്തെ പരാതി ലഭിച്ചിരുന്നോ എന്നത് സംബന്ധിച്ച ചോദ്യത്തോട് കളക്ടര്‍ പ്രതികരിച്ചില്ല. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button