പാലക്കാട്: മൂക്കില്‍നിന്ന് രക്തംവാര്‍ന്ന നിലയില്‍ അബോധാവസ്ഥയിൽ പാടത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയ പുതുശ്ശേരി കൊളയക്കോട് സ്വദേശി അമ്മുക്കുട്ടിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ 11 മാസത്തിനുശേഷം ഇവരുടെ സുഹൃത്ത് അറസ്റ്റിൽ. കൊളയക്കോട് സ്വദേശി സെയ്ദ് ഹുസൈന്‍ (കുഞ്ഞുമൈന-57) ആണ് കസബ പോലീസിന്റെ പിടിയിലായത്.
2023 നവംബര്‍ 14-നാണ് അമ്മുക്കുട്ടിയെ വീടിനടുത്തുള്ള പാടത്ത് അവശനിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. അമ്മുക്കുട്ടിയും നാട്ടുകാരനും ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവറുമായ ഹുസൈനുമായി അടുപ്പമുണ്ടായിരുന്നെന്ന് നാട്ടുകാർ മൊഴി നൽകിയിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെ കൂടുതല്‍ സംശയങ്ങളുണ്ടായി. എന്നാല്‍, കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൂടുതൽ തെളിവുകള്‍ ലഭിച്ചത്.
read also: അർജുൻ മരിച്ചത് കാമുകിയുടെ കൈ ഞരമ്പ് മുറിച്ച വീഡിയോ കണ്ട ഷോക്കിൽ, യുവതി ആശുപത്രിയിൽ
സംഭവദിവസം ഇരുവരും വീടിനടുത്തുള്ള പാടത്ത് കണ്ടുമുട്ടുകയും സംസാരത്തിനിടെ വഴക്കുണ്ടാവുകയുമായിരുന്നു. ഇതിനിടെ സെയ്ദ് ഹുസൈന്‍ അമ്മുക്കുട്ടിയുടെ കഴുത്ത് ഞെരിച്ചതായും പോലീസ് പറഞ്ഞു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments