Latest NewsNewsIndia

ഇഎസ്‌ഐ ആശുപത്രിയില്‍ വന്‍തീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ്.

Read Also: വനിത അന്തേവാസികള്‍ ആശ്രമത്തില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം, ആരും നിര്‍ബന്ധിച്ചിട്ടല്ല

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒരു വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതിനാല്‍ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാന്‍ കഴിഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്‌നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാള്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി. ഭയങ്കരമായ തീപിടിത്തം എന്നാണ് ജില്ലാ ഫയര്‍ ഓഫീസര്‍ ടി കെ ദത്ത പ്രതികരിച്ചത്. വാര്‍ഡില്‍ കനത്ത പുക ഉയര്‍ന്നു. രോഗികള്‍ ജനാലയിലൂടെ ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞു നിലവിളിച്ചു. എണ്‍പതോളം രോഗികള്‍ അകത്ത് കുടുങ്ങി. 20 മിനിറ്റിനുള്ളില്‍ അവരെയെല്ലാം പുറത്തെത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചു. മറ്റുള്ളവരെ പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്ന് ടി കെ ദത്ത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button