KeralaLatest NewsNews

14കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു, സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍: സംഭവം തൃശൂരില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.

ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാന്‍(22) എന്നയാളെയാണ് പാവറട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി പല സമയങ്ങളില്‍ പീഡിപ്പിച്ചതായാണ് പരാതി.

Read Also: ചോരയില്‍ കുളിച്ച് യുവതിയുടെ റീല്‍സെടുപ്പ്! കാമുകന്‍ ബോധമില്ലാതെ സ്‌ട്രെക്ചറില്‍

സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഡി. വൈശാഖ്. സജീവ്, എഎസ്ഐമാരായ രമേഷ്, നന്ദകുമാര്‍ പൊലീസുകാരായ ജയകൃഷ്ണന്‍, പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button